ഏകാദശി
ഏകാദശി വ്രതം എന്തെന്ന് വെച്ചാൽ തന്നുള്ളിൽ നിന്നും തന്നുള്ളിൽ കൂടി പുറത്തു നുള്ളിൽ വ്യാപിക്കുന്ന ശക്തിയെ തന്നിൽ തന്നെ ഒന്നാക്കി നിർത്തുന്നതാണ്. അതെന്തെന്നാൽ കണ്ണുകൊണ്ട് നോക്കി അറിയുന്നതും ചെവി കൊണ്ട് കേട്ട് അറിയുന്നതും മൂക്ക് കൊണ്ട് മണത്ത് അറിയുന്നതും നാവുകൊണ്ടു രുചിച്ചറിയുന്നതും, ത്വക്കിനാൽ അതായത് തോലിനാൽ തൊട്ടറിയുന്നതും, വാക്ക് ,പാണി ,പാദം, പായു , ഉപസ്ഥം തുടങ്ങിയവയുടെ പ്രവർത്തികളെ അറിയുന്നതുമായ മനസ്സ് ശക്തിയെ തന്നിൽ തന്നെ ഒന്നാക്കി നടത്തുന്നതാണ് ആണ് ഏകാദശി വൃതം.
എന്നാൽ ഈ വക പ്രവർത്തികളെ അറിയുന്ന അറിവ് ഏതാണെന്ന് വെച്ചാൽ, തന്നി ലിരിക്കുന്ന ജീവശക്തി മുൻപറഞ്ഞ വാക്ക് മുതലായ അഞ്ച് ഇന്ദ്രിയങ്ങളിൽ മൂലം മേൽപ്പറഞ്ഞ കണ്ണ് മുതലായ അഞ്ചു ദ്വാരങ്ങളിൽ കൂടിപുറ ത്തി നുള്ളിൽ വന്നു അറിയുന്ന അറിവേതോ അതാണ് . എങ്ങനെയെന്നാൽ , കണ്ണു മുതലായവകൊണ്ട് അറിയുന്ന അറിവും, കൈ,കാൽ മുതലായ കൊണ്ടുള്ള പ്രവർത്തികളും ഉണ്ടാവാനുള്ള കാരണം , ഇപ്പോൾ നാം ഉറക്കം എന്നുപറയുന്ന അവസ്ഥയിലിരിക്കാതെ പ്രവർത്തിയായ സ്വപ്നത്തിലി രിക്കുന്നത് കൊണ്ടാണ് . എപ്പോൾ പ്രവർത്തിയെന്ന സ്വപ്നത്തെ നേരിട്ട് ഉറക്കമെന്ന എന്ന
അവസ്ഥയിലിരിക്കുന്നവോ, ആ സമയത്ത് മേൽപ്പറഞ്ഞ ദശ ഇന്ദ്രിയങ്ങൾകൊണ്ട് യാതൊരു അറിവോ ,പ്രവർത്തിയോ ഉണ്ടാവുന്നതല്ല .അറിവിന് ദശ ഇന്ദ്രിയങ്ങൾ ഉത്തരവാദികൾ അല്ല. മനസ്സാണ് ഉത്തരവാദി. ആ മനസ്സ് ഉത്ഭവിക്കുന്നതിനു കാരണം മേൽപ്പറഞ്ഞ ശ്രോത്ര ചക്ഷു മുതലായ പഞ്ച ദ്വാരങ്ങൾ മൂലമായി ജീവ ശക്തിയായി കർമ്മം ആയിരിക്കുന്നവായു പുറത്തി നുള്ളിൽ പ്രവേശിക്കുന്നത്കൊണ്ടാണ്. അതു നിമിത്തമാണ് അഞ്ചിനും കർമ്മേന്ദ്രിയങ്ങൾ എന്ന പേർ .അതായത് ഇത് കർമ്മ മായിരിക്കുന്ന വായുവിന് പുറത്തുനുള്ളിൽ പോകുവാനും വരുവാനുമുള്ള വഴിയായതിനാൽ അതിനു കർമ്മേന്ദ്രിയങ്ങൾ എന്ന പേർ.
അപ്രകാരം പുറത്തി നുള്ളിൽ കർമ്മ മായിരിക്കുന്ന വായുവിനോട് കൂടി ചലിച്ചുകൊണ്ടിരിക്കുന്ന മനസ്സിൻറെ ഉത്ഭവസ്ഥാനമായ ബ്രഹ്മ രന്ധ്രത്തിൽ ജീവ ശക്തിയായി ചലിച്ചുകൊണ്ടിരിക്കുന്ന വായുവിന് ഇളക്കം കൂടാതെ നിർത്തുന്നതാണ് ഏകാദശിവ്രതം.
സിദ്ധവേദം.
ക്യാമ്പ്
സിദ്ധവിദ്യാർത്ഥികളുടെ കൂട്ടായ്മയ്ക്കും ആത്മീയ ഉന്നമനത്തിനും വേണ്ടി തുടങ്ങിയ സിദ്ധവിദ്യാ സഭ വിവിധ പരിപാടികളിൽ നടത്തിവരാറുണ്ട് ഇത്തവണ സഭാ പ്രവർത്തനം ഏഴാം വർഷത്തിലേക്ക് കടന്നിരിക്കുന്നു അതിനോടനുബന്ധിച്ച് ആരോഗ്യവും, ആത്മീയവും എന്ന വിഷയത്തിൽ “ഏകാദശി “ എന്ന പേരിൽ പരിപാടി നടത്തുന്നു, ഈപരിപാടിയെക്കുറിച്ച് ചുരുക്കം ഇവിടെ സൂചിപ്പിക്കുന്നു.
കൃത്യം എന്ന കല്ലുകൊണ്ടാണ് സത്യാഗ്രഹം സ്ഥാപിക്കേണ്ടത് എന്ന സ്വാമികളുടെ വാക്ക് , അത് സ്വയം അവരവർ കൃത്യതയോടെ ജപം സമയക്രമം പാലിക്കാനും, സേവന തൽപരരായി, ഐക്യത്തിനും, സഹോദരത്വത്തിനും ലോകനന്മയെ കരുതി യത്നിക്കാൻ വേണ്ടി ഒരു ശ്രമമാണ്. ഈ പരിപാടിയിൽ കുറഞ്ഞത് നാലുപേർ കൂടിയത് 7 പേർ വരെ ഒരു ഇൻസ്ട്രാക്ടർ എന്നിങ്ങനെ എട്ടുപേർ ചേർന്നതാണ് ഒരു ഗ്രൂപ്പ്. തുടക്കത്തിൽ മൂന്ന് ദിവസം ആയിരിക്കും ക്യാമ്പ്.
siddhavidyasabha.org വെബ്സൈറ്റിലൂടെ registration ചെയ്തിട്ടോ അല്ലെങ്കിൽ ഫോൺ നമ്പർ 9446535564 നേരിട്ടോ രജിസ്റ്റർ ചെയ്തിട്ടോ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്
സിദ്ധവിദ്യാപീഠം
വരും തലമുറകള്‍ക്ക് മനസ്സാ ഏക അഭിപ്രായവും ആശയവിനിമയവും ഒരേ കാഴ്ച്ചപ്പാട് വരേണ്ടതിനാല്‍ സിദ്ധവേദവും, ആത്മീയഗ്രന്ഥങ്ങളിലെ കാഴ്ച്ചപ്പാടും ശാസ്ത്രീയ വശവും, ആയുരാരോഗ്യവും , കൂടാതെ സിദ്ധവിദ്യ കൂട്ടായി അഭ്യസിക്കുവാനുമായി 6 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സിദ്ധവിദ്യാപീഠം എന്ന ആത്മീയപാഠ്യപദ്ധതി തയ്യാറാക്കി അവര്‍ക്ക് അനുസ്രുതമായ രീതിയില്‍ പഠനം നല്കുകയാണെങ്കില്‍ അത് അവരുടെ ആത്മീയ ഉന്നമനത്തിനും ലോകശാന്തി ലോകക്ഷേമത്തിനും കാരണമാകാം., എന്ന കാഴ്ച്ച്പ്പാടോടുകൂടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാകുന്നു സിദ്ധവിദ്യാപീഠം.